SUNDAY PULPIT › HOMILIES & RESOURCES

ഏലിയാ-സ്ളീവാ-മൂശ 02

Homilies, reflections and PDF documents

18 accordion sections
▤Homily 01 - Matthew 13:1-9,18-23⌄
▤Homily 02 - Matthew 13:1-9,18-23⌄
▤Homily 03 - Matthew 13:1-9,18-23⌄
▤Homily 04 - Matthew 13:1-9,18-23⌄
▤Homily 05 - Matthew 13:1-9,18-23⌄
▤Homily 06 - Matthew 13:1-9,18-23⌄
▤Homily 07 - Matthew 13:1-9,18-23⌄
▤Homily 08 - Matthew 13:1-9,18-23⌄
▤Homily 09 - Matthew 13:1-9,18-23⌄
▤Homily 10 - Matthew 13:1-9,18-23⌄
▤Homily 11 - Matthew 13:1-9,18-23⌄
▤Homily 12 - Matthew 13:1-9,18-23⌄
▤Homily 13 - Matthew 13:1-9,18-23⌄
▤Homily 14 - Matthew 13:1-9,18-23⌄
▤Homily 15 - Matthew 13:1-9,18-23⌄
▤Homily 16 - Matthew 13:1-9,18-23⌄
▤Homily 17 - (Luke 24:23-27)⌄
ഏലിയാ- സ്ലീവ - മൂശാ കാലം
ഞായർ -2
ലൂക്ക 24:23-27

Liturgical Background

ഏലിയ -സ്ലീവ- മൂശാക്കാലം രണ്ടാമത്തെ ഞായറാഴ്ചയാണ്. ഒപ്പം വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ കൂടിയാണ്. അതുകൊണ്ടു ഇന്നത്തെ വായനകളൊക്കെ കുരിശ്/ സഹനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ സംഖ്യയുടെ പുസ്തകത്തിൽ മോശ വടിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയ ഇസ്രായേൽ ജനം സർപ്പ ദംശനത്തിൽ നിന്നും രക്ഷ പ്രാപിക്കുന്ന സംഭവം വിവരിക്കുന്നു. ഈ വടിയിൽ ഉയർത്തിയ പിച്ചള സർപ്പം പുതിയ നിയമത്തിൽ ഈശോ കുരിശിൽ ഉയർത്തപ്പെട്ടതിന്റെ പ്രതീകമായി കണക്കാക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ കുരിശിന്റെ ഭോഷത്വത്തെ കുറിച്ചു സംസാരിക്കുന്നു. സുവിശേഷത്തിൽ കുരിശ് മഹത്വത്തിലേക്ക് നയിക്കുമെന്ന കാര്യം ഈശോ ശിഷ്യരെ ഓർമ്മപ്പെടുത്തുന്നു.

Interpretation

1. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

വി. കുരിശിന്റെ പുകഴ്ചയുടെ തിരുന്നാളാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞി വി. കുരിശ് കണ്ടെടുത്തതിന്‍റെ ഓർമ്മയായിട്ടാണ് ഈ തിരുനാൾ ആഘോഷിക്കുന്നത് എന്ന് അറിയാമല്ലോ. ലോകത്തുള്ള എല്ലാ മത ചിഹ്നങ്ങളിലും വച്ച് ഏറ്റവും വ്യാപകമായി പ്രചരിച്ചതും ഉപയോഗിക്കുന്നതും ക്രൈസ്തവരുടെ മത ചിഹ്നമായ കുരിശു തന്നെയാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ച് കുരിശ് അഥവാ സഹനങ്ങൾ ഒരുവനെ രക്ഷയിലേക്ക് നയിക്കുന്നു. കുരിശിനെ/ സഹനത്തെ ഇത്ര മഹത്വവത്ക്കരിച്ച മറ്റൊരു മതം ലോകചരിത്രത്തിൽ ഇല്ല .

എന്താണ് ഈ കുരിശ് ? അത് പലർക്കും വ്യത്യാസപ്പെട്ടിരിക്കുന്നു . ചിലർക്ക് ചില വ്യക്തികൾ,‍‍ മറ്റുചിലർക്ക് ചില സ്ഥലങ്ങൾ, ഇനിയും ചിലർക്ക് ചില ഉത്തരവാദിത്തങ്ങൾ, വേറെ ചിലർക്ക് അവരുടെ ചില ജീവിത അവസ്ഥകൾ ( രോഗം, വാർധിക്യം മരണം etc.) ഇതൊക്കെ കുരിശുകൾ ആയി വന്നേക്കാം. ഈശോ പറയുന്നത് അത് എടുത്തുകൊണ്ട് വേണം തന്നെ അനുഗമിക്കാൻ എന്നാണ്. എന്നുവച്ചാൽ സഹനം മാറ്റിവെച്ചു കൊണ്ടുള്ള ഒരു ക്രിസ്തു ശിഷ്യത്വം സാധ്യമല്ല. ക്രിസ്ത്യാനിയാണോ കുരിശെടുക്കാൻ തയ്യാറാവുക.

കുരിശിനു അതിൽ തന്നെ ഒരു അവസാനമില്ല. അവിടെ നിന്ന് ഒരു ഉത്ഥാനം സംഭവിച്ചതുപോലെ പോലെ നമുക്കും സംഭവിക്കും. ഈശോ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്ന കാര്യവും ഏറെക്കുറെ ഇതുതന്നെയാണ്. തങ്ങളുടെ ഗുരുവിൻറെ മരണത്തിന്റെ ദുഃഖത്തിലായിരിക്കുന്ന ശിഷ്യർക്ക് കുരിശു മരണത്തെക്കുറിച്ചും അതിനപ്പുറം വരാനിരിക്കുന്ന ഉത്ഥാനത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതമാക്കി ഈശോ പറഞ്ഞുകൊടുക്കുന്നു, വ്യാഖ്യാനിച്ചു കൊടുക്കുന്നു, പഠിപ്പിച്ചു കൊടുക്കുന്നു.

ഈയിടെ വെടിയേറ്റുമരിച്ച അമേരിക്കൻ ആക്ടിവിസ്റ്
ചാർളി കിർക്കിനെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യ നടത്തിയ അനുശോചന പ്രസംഗം വളരെ ശ്രദ്ധേയമാണ് . ആ സ്ത്രീ പറയുന്ന ഒരു കാര്യം ഇതാണ് എൻറെ ഭർത്താവ് മരിച്ചുവെങ്കിലും അവൻ ഇപ്പോൾ ക്രിസ്തുവിൻറെ വലതുഭാഗത്ത് മഹത്വത്തിൻറെ കിരീടം അണിഞ്ഞ് (Crown of Glory) അവനെ മുഖാമുഖം കണ്ടുകൊണ്ട് ഇരിക്കുന്നു എന്നുള്ളതാണ്. എന്നുവച്ചാൽ വളരെ ചെറുപ്പത്തിലെ തന്റെ നിലപാടുകൾക്ക് വേണ്ടി മരണം വരിച്ച അദ്ദേഹം ക്രിസ്തുവിൻറെ മഹത്വത്തിൽ മുഖത്തു പങ്കുചേരുന്നു എന്ന് വിശ്വസിക്കാൻ ആ സ്ത്രീക്ക് കഴിഞ്ഞു. ക്രൈസ്തവ വിശ്വാസപ്രകാരം കുരിശ് അതിൽ തന്നെ ഒരു അവസാനമല്ല.. മറച്ച് അതിനപ്പുറം ഒരു മഹത്വം നമ്മെ ഏവരെയും കാത്തിരിക്കുന്നു. നമ്മൾ എത്രയേറെ പരാജയപ്പെട്ടാലും കല്ലെറിയപ്പെട്ടാലും സങ്കടപ്പെട്ടാലും ക്രിസ്തു ഉയർത്തെഴുന്നേറ്റതു പോലെ നമ്മുടെ കുരിശികൾക്കും സങ്കടങ്ങൾക്ക് കഷ്ടപ്പാടുകൾക്കും അപ്പുറം ഒരു മഹത്വം, ഒരു വിജയം ഒരു ഉയർപ്പ് നമ്മെ കാത്തിരിപ്പുണ്ട് എന്ന് മറക്കാതിരിക്കുക.

2. കൂടെ യാത്ര ചെയ്യുന്ന ഈശോ

ശിഷ്യന്മാരുടെ കൂടെ ഒരു സഹയാത്രികനായി ഈശോ യാത്ര ചെയ്യുന്നു എങ്കിലും ഈശോയെ അവർ തിരിച്ചറിയുന്നില്ല. പലപ്പോഴും നമ്മുടെ ജീവിതത്തിലുംനമ്മുടെ കൂടെ ഒരു സഹയാത്രികനായി പല രൂപത്തിൽ പല ഭാവത്തിൽ ഈശോയുണ്ട്. പക്ഷെ അവന്റെ സാന്നിധ്യം നമ്മൾ തിരിച്ചറിയുന്നുണ്ടോ..? ഉപദേശമായി, പ്രചോദനമായി, ശാസനയായി, ധൈര്യമായി നമ്മുടെ കൂടെത്തന്നെ ഈശോയുണ്ട്. മാതാപിതാക്കന്മാരുടെ രൂപത്തിലോ, സുഹൃത്തുക്കളുടെ രൂപത്തിലോ, സഖിയുടെ രൂപത്തിലോ , ആത്മീയ ഉപദേഷ്ടാക്കളുടെ രൂപത്തിലോ നമ്മോടൊപ്പം ആയിരിക്കുന്ന , നമ്മോട് സംസാരിക്കുന്ന ഈശോയുടെ സാന്നിധ്യം തിരിച്ചറിയാൻ പറ്റുക വലിയ കാര്യമാണ്.

പഴയ കഥയുണ്ട് . ഒരാൾ ഈശോയോട് ഒപ്പം കടൽത്തീരത്ത് നടക്കുന്നു. അയാൾ നോക്കുമ്പോൾ ഈശോയുടെയും അയാളുടെയും നാല് കാലടി പാടുകൾ കടൽ തീരത്തെ മണലിൽ പതിയുന്നു . പിന്നീട് വലിയ തിരമാലകൾ വരുമ്പോഴാകട്ടെ അയാൾ നോക്കുമ്പോൾ രണ്ട് കാലടി പാദങ്ങളെ അവിടെ കാണുന്നുള്ളൂ. അയാൾ ഈശോയോട് പരാതി പറഞ്ഞു ഈശോയെ, എന്റെ ജീവിതത്തിലെ വലിയ തിരമലകളാകുന്ന പ്രതിസന്ധിഘട്ടത്തിൽ നീ എന്നെ ഉപേക്ഷിച്ചു പോയോ...?കാരണം രണ്ടു കാൽപാദങ്ങൾ മാത്രമേ അവിടെ കാണുന്നുള്ളൂ. അതിനു മറുപടിയായി ഈശോ പറഞ്ഞു "മോനെ, വലിയയ തിരമാലകൾ, പ്രതിസന്ധികൾ വന്നപ്പോൾ നീ കാണുന്ന ആ രണ്ടു കാൽപ്പാടുകൾ അത് എൻറെ കാൽപ്പാടുകളാണ്. നീയാകട്ടെ എൻറെ ഉള്ളംകൈയിലായിരുന്നു." എന്ന് പറഞ്ഞാൽ നമ്മുടെ തമ്പുരാൻ നമ്മുടെ കൂടെ ഉണ്ട് ഏത് പ്രതിസന്ധിയിലും എന്ന് മറക്കാതിരിക്കുക. ബൈബിളിലെ പഴയനിയമത്തിൽ ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ 3 ചെറുപ്പക്കാരെ നബുക്കദ്നേസർ രാജാവ് വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ചു തീച്ചൂളയിൽ ഇടുന്നുണ്ട്. രാജാവ് നോക്കുമ്പോൾ നാലാമതൊരാൾ അവരുടെ കൂടെ ഉള്ളതായി കാണുന്നു. ഉടൻ രാജാവ് ചോദിക്കുന്നു. നമ്മൾ മൂന്നുപേരെ അല്ലേ തീ ചൂളയിൽ എറിഞ്ഞത് ആരാണ് ഈ നാലാമത്തെയാൾ? അതു കർത്താവാണ്...!!! നമ്മൾ മൂന്നുപേർ സഹിക്കുമ്പോൾ നാലാമനായി അവൻ കൂടെയുണ്ട്. രണ്ടുപേരെ സഹിക്കുമ്പോഴും മൂന്നാമതായി അവിടുന്ന് കൂടെയുണ്ട്. ഞാൻ ഒറ്റയ്ക്ക് വേദന അനുഭവിക്കുമ്പോൾ എൻറെ കൂട്ടിനായി ഈശോയുണ്ട്. അപ്പം മുറിച്ചു കൊടുക്കുമ്പോൾ ആണ് ശിഷ്യർ ഗുരുവിനെ തിരിച്ചറിയുന്നത്. പ. കുർബാനയിൽ ആണ് നാം നമ്മുടെ ഗുരുവിനെ കണ്ടുമുട്ടുന്നതും തിരിച്ചറിയേണ്ടതും.

3. ദൈവത്തിന്റെയും മനുഷ്യരുടെ മുമ്പിൽ ശക്തനായവൻ

ഈയിടെ വെടിയേറ്റ് മരിച്ച അമേരിക്കൻ ആക്ടിവിസ്റ്റായ ചാർളി കിർക്കിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയപരമായും വിശ്വാസപരമായും ധാർമിക പരമായും വളരെ ശക്തമായ നിലപാടുകളുള്ള വ്യക്തിത്വമായിരുന്നു ചാർലി. വിശ്വാസപരമായും ധാർമികപരമായിട്ടുള്ള (രാഷ്ട്രീയ വും ഉണ്ട് കെട്ടോ)പരമ്പരാഗത ക്രൈസ്തവ- കത്തോലിക്കാ വിശ്വാസത്തോട് ( പുള്ളി കത്തോലിക്കൻ അല്ല കെട്ടോ..) ചേർന്നു പോകുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ നേടിക്കൊടുത്തു എന്നുവേണം കരുതാൻ. അത് അയാളുടെ മരണത്തിൽ തന്നെ കൊണ്ട് ചെന്ന് എത്തിച്ചു.
ഈശോയെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ അവൻറെ മരണശേഷം അവന്റെ ശിഷ്യന്മാർ പറയുന്ന കാര്യം 'അവൻ (ഈശോ) വാക്കിലും പ്രവർത്തിയിലും ദൈവത്തിനെ മനുഷ്യരുടെ മുമ്പിൽ ശക്തനായ പ്രവാചകൻ ആയിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അവനെ പ്രമാണിമാർ മരണവിധിക്ക് എൽപ്പിച്ചു കൊടുത്തു എന്നും പറയുന്നു. വാക്കിലും പ്രവർത്തിയിലും ശക്തമായ ധീരമായ നിലപാടുകൾ ഉള്ള ഏതൊരു ആൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണിത്.
ക്രിസ്തുവിന് കുരിശു മണമായിരുന്നു

ഗാന്ധിജിക്കും ചാർലിക്കും എബ്രഹാംലിങ്കനുമെല്ലാം വെടിയുടെയായിരുന്നു

സോക്രട്ടീസിനു വിഷകോപ്പയായിരുന്നു

പൗലോസ് ശ്ലീഹായ്ക്ക് വാൾത്തലയായിരുന്നു...

നമ്മുടെ വാക്കിലും പ്രവർത്തിയിലും ശക്തമായ നിലപാട് ഉണ്ടാവുക, ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക , ധാർമികമായ വിഷയങ്ങളിൽ വെള്ളം ചേർക്കാതിരിക്കുക എന്നുള്ളതെല്ലാം ഇന്നത്തെ കാലഘട്ടത്തിലെ പ്രവാചക ധീരതയാണ്. പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ പോകുന്നു എന്നുള്ളതാണ് പ്രശ്‌നം. നമ്മൾ നമ്മുടെ ഇഷ്ടമനുസരിച്ചു വിശ്വാസ വിഷയങ്ങളെയും ധാർമിക വിഷയങ്ങളെയും വളചൊടിക്കുകയും ദുർവ്യാഖ്യാനം നടത്തുകയും ചെയ്യുന്നു. വിശ്വാസ- ധാർമ്മിക വിഷയങ്ങളിൽ ( eg. പരമ്പരാഗത വിശ്വാസ സത്യങ്ങൾ വിവാഹം, ‍കുടുംബം etc.) ശക്തമായ നിലപാടുകൾ എടുക്കാനും അത് മാത്രമല്ല നമ്മുടെ എടുക്കുന്ന നിലപാടുകൾക്ക് വേണ്ടി ധീരമായ നിൽക്കുവാനും അതിൽ compromise ചെയ്യാതിരിക്കാനുമുള്ള പ്രവാചക ധീരത ഈശോയെപോലെ നമുക്കും വേണം. അതിനു വേണ്ടി അല്പ സ്വല്പ ത്യാഗമൊക്കെ എടുക്കാനും പറ്റണം കെട്ടോ..
▤Homily 18 - (മത്തായി 17 : 9-13)⌄

ഏലിയാ- സ്ലീവ - മൂശാക്കാലം
ഞായർ 2
മത്തായി 17 : 9-13

Reading Background‍

ഇന്നത്തെ വായനകൾ എല്ലാം പ്രവാചക ദൗത്യത്തെ ചുറ്റിപ്പറ്റിയാണ്. ആദ്യ വായനയിൽ മോശയെപോലെ ഒരു പ്രവാചകനെ ദൈവം വീണ്ടും അയക്കുന്നു എന്ന് പറയുന്നു . രണ്ടാം വായനയിൽ അഗ്നി പോലെ പ്രത്യക്ഷപ്പെട്ട ഏലിയാ പ്രവാചകന്റെ തീക്ഷണത്തെക്കുറിച്ച് വിവരിക്കുന്നു. ലേഖനത്തിൽ
രാജകോപം ഭയക്കാതെ പ്രവർത്തിച്ച മോശയെകുറിച്ച് വീണ്ടും പറയുന്നു. സുവിശേഷത്തിലാകട്ടെ പഴയ കാലഘട്ടത്തിലെ ധാർമികതയുടെ ശബ്ദമായി മാറിയ ഏലിയ പ്രവാചകനെക്കുറിച്ചും ഈശോയുടെ കാലഘട്ടത്തിലെ പ്രവാചക ശബ്ദമായി പുതിയ ഏലിയയായ സ്നാപകയോഹന്നാനെ കുറിച്ചും പറയുന്നു.

ഇസ്രായേലിന്റെ ശക്തനായ പ്രവാചകന്മാരിൽ ഒരാളാണ് ഏലിയ.‍ അദ്ദേഹമാണ് കാർമ്മൽ മലയിൽ വച്ച് ബാലിന്റെ 450 ഓളം പ്രവാചകന്മാരെ കൊന്നൊടുക്കിയത് (1രാജ 18). അതുകൊണ്ടുതന്നെ ആഹാബു രാജാവിന്റെയും ജെസ്ബൽ രാഞ്ജിയുടെയും മുഖ്യ ശത്രുവായിരുന്നു ഇദ്ദേഹം . അദ്ദേഹം മരിച്ചിട്ടില്ല മറിച്ചു പുള്ളിയെ ഒരു ആഗ്നേയരഥത്തിൽ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് ദൈവം കൊണ്ടുപോയി എന്നുള്ളതാണ് വിശ്വാസം (2 രാജ 2:11) .

Interpretation

*1. പ്രവാചകന്മാർ നഷ്ടപ്പെടുന്ന കാലം*

മതപണ്ഡിതന്റെ‍ സ്ത്രീവിരുദ്ധ പരാമർശവും അത് സാംസ്കാരിക പ്രബുദ്ധ കേരളത്തിൽ ഉണ്ടാക്കിയ കോലാഹലങ്ങളാ യിരുന്നു കഴിഞ്ഞ ആഴ്ചയിലെ ചൂടുള്ള വാർത്ത . അദ്ദേഹം അപ്രകാരം ഒരു വിവരക്കേട് പറഞ്ഞു എന്നതിനേക്കാൾ അപകടകരമായ ഒരു കാര്യം അതിനെ അപലപിക്കാനും,
എതിർത്തു പറയുവാനും അദ്ദേഹത്തെ തിരുത്തുവാനും പ്രബുദ്ധ കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കന്മാർക്കും സാംസ്കാരിക നായകന്മാർക്കും സ്ത്രീപക്ഷ മഹിളാ മണികൾക്കും സാധിച്ചില്ല എന്നുള്ളതാണ് .
അഥവാ അതിനു ശ്രമിച്ചവർ ഭീഷണിയെ ഭയന്നും സുരക്ഷിതമായ ഭാവിയെ പ്രതിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കരുതിയും തങ്ങളുടെ പ്രസ്താവനകൾ പിൻവലിക്കുകയും മാപ്പുപറയും തിരുത്തുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നുള്ളത് സാംസ്കാരിക കേരളത്തിന് അപമാനകരമായ കാര്യമാണ്.
അനീതിക്കെതിരെ ശബ്ദിക്കുന്ന നീതിയുടെ, ധാർമികതയുടെ ശബ്ദങ്ങൾ ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നുള്ളത് വലിയ അപകടമാണ്.

ഓരോ കാലഘട്ടത്തിലും സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തിയവരായിരുന്നു പ്രവാചകൻ .
ഒരു സമൂഹത്തിൻറെ അപചയങ്ങൾ, അവിടെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ നീതി ബോധവും ധാർമികതയും ഉള്ളവാറായിരുന്നു
പ്രവാചകർ.
ഇസ്രായേൽ ജനത്തിലെ ഏറ്റവും ശക്തരായ വ്യക്തിത്വങ്ങളാണ് പ്രവാചകൻമാർ. (പുരോഹിതന്മാരും രാജാക്കന്മാരും ഉണ്ടെങ്കിലും അവരെക്കാളും ശക്തരായിരുന്നു പ്രവാചകൻ ). കാരണം അവർ ദൈവത്തിൻറെ നാവായിരുന്നു, നീതിയുടെ ശബ്ദമായിരുന്നു, ധാർമികതയുടെ സ്വരമായിരുന്നു. തെറ്റ് തെറ്റാണെന്ന് പറയത്തക്ക രീതിയിലുള്ള ധൈര്യം (അത് അധികാരികളോടാണെങ്കിലും) അവർക്കുണ്ടായിരുന്നു. ദാവീദ് ചെയ്ത തെറ്റ്‌ ചൂണ്ടി കാണിച്ചത് നാഥൻ പ്രവചകനായിരുന്നു. അതുപോലെ ജെസ്‌ബെൽ റാണി നബോത്തിന്റെ മുന്തിരി ത്തോട്ടം അന്യായമായി കൈവശപ്പെടുത്തിയപ്പോൾ അതിനെതിരെ പ്രതികരിച്ചത് ഏലിയാ പ്രവചകനായിരുന്നു.
ഇത്തരത്തിലുളള പ്രവാചക ശബ്ദങ്ങൾ അറ്റു പോകുന്നു എന്നുള്ളതാണ് നമ്മുടെ കാലത്തിലെ വലിയ ശാപം..

നമ്മൾ ആദ്യം പറഞ്ഞ മതപണ്ഡിതന്റെ‍ പ്രസ്താവനയിലും അത് തന്നെയാണ്. ആ വിവരക്കേടിനെ ന്യായീകരിക്കാനായിട അദ്ദേഹത്തെ വെള്ളപൂശാനായി കൂലി എഴുത്തുകാരുടെ കാലഘട്ടത്തിൽ നീതിക്കുവേണ്ടി ശബ്‌ധിക്കേണ്ട

നമ്മുടെ രാഷ്ട്രീയ നേതാക്കൾ മൗന വ്രതത്തിൽ ആയിരുന്നു...

സാംസ്കാരിക നേതാക്കന്മാരുടെ പേനയിലെ മഷി തീർന്നു പോയിരുന്നു...

നവീന നവോത്ഥാന നേതാക്കൾ ഉച്ച മയക്കത്തിലയിരുന്നു....

വിപ്ലവം പ്രസംഗിക്കുന്ന യുവജന സംഘടനകൾ ചുവരെഴുത്തുകൾക്കുള്ള ചായം കൂട്ടുന്ന തിരക്കിലായിരുന്നു....

സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയുക്തം വാദിക്കുന്ന വനിതാ കമ്മീഷൻ പെണ്ണുങ്ങൾ "അല്ലിക്ക് കല്യാണത്തിന് ആഭരണം വാങ്ങാൻ പോയിരിക്കുകയായിരുന്നു....."

അതായത് നീതിയുടെ, ധാർമികതയുടെ സ്വരങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നു. തെറ്റ് , തെറ്റാണെന്ന് പറയാനായി ആരും തയ്യാറാകുന്നില്ല. സമൂഹത്തിൽ, പള്ളിയിൽ ,പാർട്ടിയിൽ, ഓഫീസിൽ, സഭയിൽ, സിനിമയിൽ , രാജ്യത്തിൽ എല്ലാവരും സ്വന്തം സ്ഥാനത്തിനും നേട്ടത്തിനും വേണ്ടി തെറ്റിനു നേരെ കണ്ണടയ്ക്കുന്ന തെറ്റിനോട് യോജിച്ചു പോകുന്ന ഒരു ജീവിതരീതി വന്നു പോയിരിക്കുന്നു. അതുകൊണ്ട്
സമൂഹത്തിന്റെ നവീകരണത്തിന് വേണ്ടിയുള്ള ധാർമികതയുടെ ശബ്ദമായിട്ടുള്ള പ്രവാചകൻമാരുടെ വരവിനായി നമ്മൾ പ്രാർത്ഥിക്കണം.... , കാത്തിരിക്കണം ..

ഏലിയ വരും......, എല്ലാം പുനരുദ്ധരിക്കും...!!!

*2.തങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം അവർ അവനോട് ചെയ്തു*

തെറ്റ് തെറ്റാണെന്ന് പറഞ്ഞ ഏലിയ പ്രവാചകനുണ്ടായ ദുരാനുഭവം നമുക്കറിയാം. അവന് ആഹാബ് രാജാവിനേ യും ജെസബെൽ രാഞ്ജിയേയും പ്രതി നാടുവിടേണ്ടിവരുന്നു. ഒളിച്ച് താമസിക്കേണ്ടിവരുന്നു. (എങ്കിലും ദൈവിക സംരക്ഷണം അവനുണ്ടാകുന്നു. കാക്കകൾ വന്നു വരെ മൂപ്പർക്ക് ഭക്ഷണം കൊടുക്കുന്നു) ആഹാബ് രാജാവും ജസബേൽ രാജ്ഞിയും അവനെ വിടാതെ പിന്തുടർന്ന് പീഡിപ്പിച്ചു കൊണ്ടിരുന്നു. ഒരാള് നന്മ ചെയ്യുമ്പോൾ, സത്യം വിളിച്ചു പറയുമ്പോൾ അവനെ ദ്രോഹിക്കുന്ന ഒരു രീതി നമ്മുടെ സ്വഭാവത്തിൽ വന്നു പോകുന്നുണ്ടോ എന്ന് ആത്മ പരിശോധന ചെയ്യുക. തങ്ങൾക്ക് തോന്നിയതെല്ലാം അവർ അവനോടു ചെയ്തു എന്നണ് പറയുന്നത്. സനപക യോഹന്നാന് സംഭവിച്ച കാര്യവും നമുക്കറിയാം. (മൂപ്പരുടെ തല വരെ വെട്ടപെട്ടു). നമുക്ക് തോന്നും പോലെ മറ്റുള്ളവരോട് ചെയ്യുന്ന ഒരു ശൈലി , അതായത് ഭർത്താവിന് തോന്നിയതെല്ലാം ഭാര്യയോട് ചെയ്യുന്നു, മക്കൾക്ക് തോന്നിയതെല്ലാം പ്രായമായ കാരണവന്മാരോട് ചെയ്യുന്നു, നടന്മാർ അവർക്ക് തോന്നിയതെല്ലാം നടിമാരോട് ചെയ്യുന്നു, വികാരിയച്ചന് തോന്നിയതെല്ലാം ഇടവക ജനത്തോട് ചെയ്യുന്നു, ഭരണാധികാരികൾക്ക് തോന്നിയതെല്ലാം ഭരിക്കപ്പെടുന്ന ജനങ്ങളുടെ മേൽ ചെയ്യുന്നു. ഈ രീതി വല്ലാത്ത അപകടം പിടിച്ച പണിയാണ്. അതുകൊണ്ട് തോന്നിയതെല്ലാം മറ്റുള്ളവരുടെ മേൽ ചെയ്യുന്ന സ്വഭാവം നമ്മുടെ ജീവിതത്തിലുണ്ടെകിൽ അതൊന്നു മാറ്റി പിടിക്കുക. അഥവാ നേരത്തെ പറഞ്ഞ പോലെ ഒരാൾ ശരിയുടെ ധാർമികതയുടെ സ്വരമായ നിൽക്കുമ്പോൾ അവനെ കളിയാക്കുന്ന, ദ്രോഹിക്കുന്ന ശൈലി വന്നു പോയിട്ടുണ്ടെങ്കിൽ അതൊന്ന് മാറ്റി പിടിക്കുക.

കഥ പഴയതാണ്: ശരീരം മുഴുവൻ ദുർഗന്ധമായി നടക്കുന്ന പുലി തനിക്കെതിരെ വരുന്ന മാനിനോട് തന്നെ ശരീരത്തിൽ നിന്നും മുഷിഞ്ഞ മണം വരുന്നുണ്ടോ എന്ന് ചോദിക്കുന്നു. മാൻ സത്യംസന്ധമായി മറുപടി പറഞ്ഞു " ശരിയാണ് നിന്റെ ശരീരത്തിൽ നിന്നും ദുർഗന്ധം മണക്കുന്നു . നീ ഒന്ന് പോയി കുളിക്ക് " മാൻ പറഞ്ഞത് പുലിക്ക് ഇഷ്ടമായില്ല. അതു മാനിനെ കൊന്നുകളഞ്ഞു. ഇത് കണ്ടുനിന്നത് കുരങ്ങച്ചാരാണ്. പുലി ഇതേ ചോദ്യം കുറങ്ങനോട് ആവർത്തിച്ചു. കുരങ്ങനെ ആകട്ടെ ഒരല്പം അതി ബുദ്ധി കാണിച്ചു. അവൻ പറഞ്ഞു " നിന്റെ ശരീരത്തിൽ നിന്നു ദുർഗന്ധമല്ല നല്ല സുഗന്ധമാണ് വരുന്നത് " ഇത് തന്നെ കളിയാക്കുകയാണ് എന്ന് ചിന്തിച്ച് പുലി ഉടനെ കുരങ്ങനെയും കൊന്നുകളഞ്ഞു. പിന്നീട് വരുന്നത് ഒരു കുറുക്കനാണ്. പുള്ളിക്ക് സംഗതി പിടികിട്ടി . പുലി ചോദ്യം ആവർത്തിച്ചു.
സൂത്രക്കാരനായ കുറുക്കൻ പറഞ്ഞു "എനിക്ക് രണ്ട് ദിവസമായിട്ട് ജലദോഷമാണ് അതുകൊണ്ട് മണം മനസ്സിലാക്കാൻ പറ്റത്തില്ല". അതുകൊണ്ടുതന്നെ പുലി അവനെ വെറുതെ വിട്ടു. അതായത് സത്യയുന്നവനും പ അതിബുദ്ധി കാണിക്കുന്നവരും ഇവിടെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. സൂത്രം കാണിക്കുന്ന കുറുക്കന്മാർക്കാണ് ഇവിടെ നിലനിൽപ്പുള്ളൂ. നേരെ ചൊവ്വേ കാര്യങ്ങൾ പറയുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ശൈലിയാണ് രൂപപ്പെട്ടുവരുന്നത്.
അതുകൊണ്ടു തന്നെ നീതിയുടെ ധാർമ്മികതയുടെ പ്രവാചക ശബ്ധങ്ങൾക്ക് ഏറെക്കാലം ഇവിടെ നിലനിൽപ്പില്ല...

ഏലിയ പീഡകൾ ഏറ്റു, സ്നാപകയോഹന്നാൻ പീഡകൾ ഏറ്റു, മനുഷ്യപുത്രനും പീഡനമേൽക്കാൻ പോകുന്നു എന്നാണ് പറയുന്നത് . അതായത് നീതിക്കുവേണ്ടി നിൽക്കുന്നവർക്കൊക്കെ സത്യത്തിനു വേണ്ടി ശബ്ദമുയർത്തിക്കുന്നവർക്കൊക്കെ പീഡകളും മരണവും ഏറ്റെടുക്കാൻ തയ്യാറാകണം. ( ഒരു പ്രവാചകനും സ്വസ്ഥമായി കട്ടിലിൽ കിടന്നു മരിച്ചിട്ടില്ല എന്ന പ്രശസ്ത ബൈബിൾ പണ്ഡിതനായ തൊണ്ടിപറമ്പിൽ അച്ചന്റെ വാക്കുകൾ വളരെ കൃത്യമാണ് ) ഗാന്ധി ആകട്ടെ എബ്രഹാംലിങ്കനാകട്ടെ ക്രിസ്തുവാകട്ടെ ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങൾ മാത്രം.

ഓർക്കുക....

"നീതിക്കു വേണ്ടി പൊരുതത്തിടത്തോളം കാലം ഓരോ പുരോഹിതനും ചാവു ദോഷത്തിൽ ജീവിക്കുന്നു....

കമില്ലോ ടോറസ് (കൊളംബിയൻ പുരോഹിതൻ)

*3. ഏലിയായുടെ തീക്ഷ്ണതയോടും മൂശയുടെ ധൈര്യത്തോടെ കൂടി...

നമ്മുടെ കുർബാനയിലെ കാറോസൂസ പ്രാർത്ഥനയിലെ വരികളാണിത്. ഏലിയാ വല്യ തീക്ഷണമതിയായ ഒരു പ്രവാചകനായിരുന്നു
" ഏലിയാ നീ അവിടെ എന്ത് ചെയ്യുന്നു" എന്ന് ഹൊറബ് മലയിൽ വച്ചു ചോദിക്കുമ്പോൾ ' "സൈന്യങ്ങളുടെ ദൈവമായ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്" എന്നാണ് ഏലിയായുടെ മറുപടി. (1രാജ 19:10) (തീക്ഷണതയാണ് മൂപ്പരുടെ മെയിൻ....) അതുപോലെ നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ, ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങളിൽ, പറയുന്ന വാക്കുകളിൽ, നൽകുന്ന സ്നേഹത്തിൽ ‍ ഒരല്പം തീക്ഷ്ണതയുണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ്. പഠനമാകട്ടെ,‍ പ്രാർത്ഥനയാകട്ടെ, ജോലിയകട്ടെ, ഭക്തഭ്യാസങ്ങളാകട്ടെ എല്ലാം ഒരല്പം തീക്ഷ്ണതയോട് കൂടി ചെയ്യാനായി പറ്റുക വലിയ കാര്യമാണ്. പലപ്പോഴും ജീവിതത്തിൽ ഈ തീക്ഷ്ണത കുറഞ്ഞു ഒന്നിലും ഒരു താൽപര്യവും ഇല്ലാത്തവരായി നമ്മൾ മാറുന്നു . വെളിപാട് പുസ്തകത്തിലെ കർത്താവിൻറെ വചനം നമുക്കുംക്കൂടി വേണ്ടിയാണ്

"നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
വെളിപാട്‌ 3 : 15 & 16
നല്ല തീക്ഷ്ണതയോട് കൂടി ജീവിക്കുക. അതാണ് പൗലോസ് ശ്ലീഹ പറയുന്നത് "തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരാകുവാൻ" (റോമ 12:11)എന്ന്. അപ്രകാരം ദൈവ സ്നേഹത്തിന്റെ തീക്ഷ്ണത യിൽ ജ്വലിച്ചവളാണ് പ. 'അമ്മ. അമ്മയുടെ ജനന തിരുന്നാളിന് നമുക്കും തീക്ഷ്ണത യോടെ ഒരുങ്ങാം...

ചോദ്യവും ഉത്തരവും

എന്തുകൊണ്ട് ഏലിയാ വരണം ?

ഏലിയ വീണ്ടും വരുന്നതിന് പ്രതീക്ഷയുടെ മലാക്കി പ്രവാചക പ്രവചനത്തിലുണ്ട് (മലാക്കി 4,5) കർത്താവിൻറെ ദിനത്തിന് മുന്നോടിയായി വേണ്ടി ഇസ്രായേലിനെ ഒരുക്കുവാനാണ് * ദൈവം ഏലിയായെ അയക്കുന്നത്. ഇസ്രായേലിന്റെ *കുടുംബ ബന്ധങ്ങളെയും (മലാക്കി 4,6) 12 ഗോത്രങ്ങളും (പ്രഭാഷകൻ 48:10) ഏലിയ വന്നു പുനഃസ്ഥാപിക്കും എന്നുള്ളതാണ് യഹൂദരുടെ വിശ്വാസം. അതുകൊണ്ടുതന്നെ മിശിഹാ യുടെ വരവിന്റെ മുൻഗാമിയായി ഏലിയാ വരും എന്നുള്ള ചിന്ത പ്രബലമായിരുന്നു.

ആ നിലയിൽ സ്നാപക യോഹന്നാനെ ഏലിയായോട് ഉപമിക്കാറുണ്ട്. ആഹാബ് രാജാവും പത്നി ജസബെലും ഏലിയാ പ്രവാചകന് എതിരെ തിരിഞ്ഞതുപോലെ ഹെറോദോസ് അന്തിപ്പാസും ഹെറോദിയയും യോഹന്നാന് എതിരെ തിരിയുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്യുന്നു.