SUNDAY PULPIT › HOMILIES & RESOURCES

ശ്ലീഹക്കാലം 03

Homilies, reflections and PDF documents

17 accordion sections
▤Homily 01 - (Luke 10:25-37)⌄
▤Homily 02 - (Luke 10:25-37)⌄
▤Homily 03 - (Luke 10:25-37)⌄
▤Homily 04 - (Luke 10:25-37)⌄
▤Homily 05 - (Luke 10:25-37)⌄
▤Homily 06 - (Luke 10:25-37)⌄
▤Homily 07 - (Luke 10:25-37)⌄
▤Homily 08 - (Luke 10:25-37)⌄
▤Homily 09 - (Luke 10:25-37)⌄
▤Homily 10 - (Luke 10:25-37)⌄
▤Homily 11 - (Luke 10:25-37)⌄
▤Homily 12 - (Luke 9:1-6)⌄
▤Homily 13 - (Luke 9:1-6)⌄
▤Homily 14 - (10:25-37)⌄
ശ്ലീഹക്കാലം ഞായർ 3⃣
ലൂക്ക 10:25-37

BIBLICAL BACKGROUND

ഈശോ പറഞ്ഞ Classical ഉപമകളിൽ ഒന്നാണ് സമരിയാക്കാരന്റെ ഉപമ . എങ്കിലും ലൂക്ക സുവിശേഷത്തിൽ മാത്രമേ ഇത് കാണുന്നുള്ളൂ. കാരണം വിജാതീയ മാതാപിതാക്കളിൽ‍ നിന്നും ജനിച്ച ലൂക്ക പ്രധാനമായും തന്റെ സുവിശേഷം എഴുതിയത് വിജാതിയ ക്രൈസ്തവർക്കു വേണ്ടിക്കൂടിയാണ്. അതുകൊണ്ട് പുള്ളിയുടെ സുവിശേഷത്തിൽ വിജാതിയനായ സമരിയാക്കാരൻ‍ ഉൾപ്പെടെ പലരും ഹീറോകൾ ആണ്.

HISTORICAL BACKGROUND

ആരാണ് സമരിയാക്കാർ?
സോളമൻ രാജാവിനുശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ വടക്കൻ സാമ്രാജ്യത്തെ ( Northern Kingdom- Israel) ഒരു പട്ടണമാണ് സമരിയ. പിന്നീട് അസിറിയക്കാർ ഈ പട്ടണം (northern kingdom) പിടിച്ചെടുക്കുകയും മറ്റു പല ദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ അവിടെ കൊണ്ടുവന്ന പാർപ്പിക്കുകയും ചെയ്തു. തത്ഫലമായി ആ ഭാഗത്തെ യഹൂദരുടെ Idendity and Purity നഷ്ടപ്പെട്ടു. അതുകൊണ്ട് അവരെ തങ്ങളുടെ കൂടെ ചേർക്കാൻ തെക്കൻ ദേശത്തെ(യൂദായ) യഹൂദർ തയ്യാറായിരുന്നില്ല. പിന്നീട് യഹൂദർ ജെറുസലേം ദേവാലയം പുതുക്കിപ്പണിയുമ്പോൾ ഈ സമരക്കാർ അതിനു സഹകരിക്കാൻ തയ്യാറായി വന്നെങ്കിലും അവരെ കൂട്ടത്തിൽ ചേർത്തില്ല. യഹൂദർ ജറുസലേമിൽ ദേവാലയം പണിതപ്പോൾ സമറിയക്കാർ ഗരേസിം മലമുകളിൽ (Mount Garazim) അവരുടെ ദേവാലയം പണിയും ചെയ്തു. പിന്നീട് ഇതു തകർക്കപ്പെട്ടു എങ്കിലും ഈശോയുടെ കാലത്തും യഹൂദരും സമറിയക്കാരും തമ്മിലുള്ള ശത്രുത നിലനിന്നിരുന്നു.

Interpretation

1. ജാതി ചോദിക്കരുത്... പറയരുത് ...

നാടു മുഴുവനും ജാതിയെ കുറിച്ചുള്ള ചർച്ചകളാണ് . തങ്ങളെ ജാതീയമായി അധിക്ഷേപിച്ചു എന്ന് Boutiqueൽ നിന്നും കാശ് അടിച്ചു മാറ്റിയ സ്ത്രീകളുടെ പരാതി....
നാട്ടിൽ സവർണ്ണ മേൽക്കോയ്മയാണ് എന്ന് റാപ്പാർ വേടന്റെ പരാതി... വേടൻ ജാതി രാഷ്ട്രീയം തിരികെ കൊണ്ടുവരാനായി ശ്രമിക്കുന്നുവെന്ന് ടീച്ചറുടെ പരാതി.... ജാതി സെൻസസ് ഉടൻ നടപ്പിലാക്കുമെന്നു രാഷ്ട്രീയ പാർട്ടികൾ ളുടെ നിലവിളികൾ...‍‍⬛‍ നമ്മുടെ സമൂഹത്തിൽ മറന്നുപോയ ജാതി വ്യവസ്ഥ മറനീക്കി പുറത്തു വരുന്ന കാലത്തിലാണ് നാം ജീവിക്കുക . ഈ ജാതി രാഷ്ട്രീയം നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.

സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം അപരനെ സഹായിക്കാനായി അവൻറെ ജാതിയും കുലമോ മതമോ തിരക്കേണ്ടതില്ല എന്നതാണ്. യഹൂദ കുലജാതനായ (എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ സവർണ്ണനായ) ഈശോയാണ് സമരിയ( വിജാതീയ്) കുലത്തിൽപ്പെട്ട എന്നു പറഞ്ഞാൽ അവർണ്ണനായ വ്യക്തികളോട് വളരെ അടുത്തു ഇടപെടുന്നത്. സമറിയക്കാരുടെ പട്ടണത്തിലൂടെ അവിടുന്ന് കടന്നു പോകുന്നു. സമറിയക്കാരി സ്ത്രീയിൽ നിന്നും അവൻ വെള്ളം വാങ്ങി കുടിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈശോ സമരിയക്കാരൻ കാണിക്കുന്ന നന്മയെ ഉയർത്തി കാണിക്കുന്നു . എന്ന് പറഞ്ഞാൽ നാമെല്ലാവരും ഏതു ജാതിയിലോ മതത്തിലോ വർഗ്ഗത്തിലോ ദേശത്തിലോ ഭാഷയിലോ പെട്ടവനാകട്ടെ മനുഷ്യജാതിയിൽ പെട്ടവരാണ് മനുഷ്യകുലത്തിലെ അംഗങ്ങമാണ് . അത് മറന്നു പോകരുത്. ആ സർവ്വ ലോക മാനവികത ഉയർത്തിപ്പിടിക്കാനായിഈശോ പറഞ്ഞ ക്ലാസിക്കൽ ഉപമയാണ് സമറിയാക്കാരന്റെ ഉപമ. മുറിവേറ്റ് കിടന്ന മനുഷ്യന്റെ ജാതിയോ മതമോ നോക്കാതെ സമറിയാക്കാരൻ അവനു സഹായം ചെയ്തു . എന്നതുപോലെ അപരനെ അവന്റെ ആവശ്യങ്ങളിൽ സഹായിക്കുക.


*2. Frattelli Tutti(എല്ലാരും സഹോദരർ)*

ഇമ്മടെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസിദ്ധമായ ചാക്രിക ലേഖനമാണിത്. (ഒന്ന് വായിക്കുന്നത് നല്ലതാണ് കെട്ടോ. ആ പേരൊക്കെ ആൾക്കാരുടെ അടുത്തു പറഞ്ഞേക്കു, അവരും ഒന്നു ഞെട്ടട്ടെ...) അതിൽ പുള്ളിക്കാരൻ ചർച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിഷയം ഈ സമരിയക്കാരന്റെ ഉപമയെ ചുറ്റിപ്പറ്റിയാണ്. പാപ്പ പറയുന്നത് ഇകാരമാണ്: മുറിവേറ്റ യഹൂദനെ സഹായിക്കുന്നത് അവന്റെ ശത്രുവായ സമരിയാക്കാരനാണ് . കാരണം മുറിവേറ്റുകിടക്കുന്നവൻ തന്റെ സഹോദരനാണ് എന്ന് തിരിച്ചറിയാൻ ആ സമരിയക്കാരനായി. "നമ്മളെല്ലാവരും പരസ്പരം സഹോദരരാണ്". ഈ ഒരു ഒരു ചിന്ത ( ചിന്താ ജെറോം അല്ല കെട്ടോ) വളർത്തിയെടുക്കുന്ന നല്ലതാണ്. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും ഇടവകയുടെയും കുടുംബയൂണിറ്റിന്റെയും സംഘടനയുടെയും ഫൊറോനയുടെയും രൂപതയുടെയും അഭിപ്രായങ്ങളുടെയും നിലപാടിന്റെയും തീരുമാനങ്ങളുടെയും പേരിൽ ചേരി തിരിഞ്ഞ് വിദ്വേഷവും വെറുപ്പും പോരാട്ടവും വൈരാഗ്യവും കാത്തുസൂക്ഷിക്കുമ്പോഴും നാമെല്ലാവരും സഹോദരനാണ് എന്നുള്ള സത്യം മറക്കരുത്.

നന്മ ചെയ്യാനായി അതിർ വരമ്പുകൾ വയ്ക്കാതിരിക്കുക. ആർക്കാണ് നമ്മുടെ സഹായം ആവശ്യം അവൻ നമുക്കെതിരെ നിൽക്കുന്നവനാണെങ്കിലും പോലും സഹായിക്കാൻ മനസ്സുണ്ടാവുക. ഈ ഒരു Context ൽ ആണ് അഭയാർത്ഥികളെ സഹോദരങ്ങളായി കണ്ടുകൊണ്ട് അവരെ സ്വീകരിക്കാൻ ഓരോ ക്രൈസ്തവരും ബാധ്യതയുണ്ട് എന്ന് മാർപാപ്പ പറയുന്നത്. പുള്ളിക്കാരൻ ഒന്നു കൂടി പറയുന്നുണ്ട് " Church is a hospital in the battle filed." യുദ്ധമുഖത്തെ ആശുപത്രിയാണ് സഭ. അതായത് മുറിവേറ്റവന് ( അതു ശാരീരികമോ , മാനസികമോ , ആത്മീയമോ ആകട്ടെ) അവനു ആദ്യം first aid കൊടുക്കുക. എന്നിട്ടു മതി അവൻ ക്രിസ്ത്യൻ ആണോ കാത്തോലിക്കൻ ആണോ ഹിന്ദു വാണോ മുസ്ലിം ആണോ അവൻ നമ്മുടെ ഇടവകയാണോ മറ്റേ ഇടവകയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എന്നു ചുരുക്കം.
നമ്മൾ അറിയാതെ
ഒരു വെറുപ്പിന്റെ വേലിക്കെട്ടുകൾ നമുക്കിടയിൽ മുളച്ചു പൊങ്ങുന്നുണ്ട്. ആവശ്യത്തിലധികം രാഷ്ട്രീയ- മത ചേരി തിരിവുകൾ നമുക്കിടയിൽ വന്നു കഴിഞ്ഞു. ആ ബാരിക്കേടുകൾ ചാടിക്കടന്ന് ആവശ്യമുള്ളവരെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മുടെ രാഹുൽഗാന്ധി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്: വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിൻറെ കട തുറക്കുവാൻ ആണ് ഞാൻ വന്നിരിക്കുന്നത്"‍ എന്നുവച്ചാൽ എല്ലാവരും സഹോദരരാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക.

3. സമരിയാക്കാരന്റെ 4⃣ പടികൾ

1⃣മുറിവേറ്റ് കിടക്കുന്ന മനുഷ്യനെ അവൻ കണ്ടു .

2⃣ മനസലിഞ്ഞു
3⃣അടുത്തുചെന്നു മുറിവുകൾ വച്ചുകെട്ടി.

4⃣സത്രത്തിൽ കൊണ്ടു ചെന്നു പരിചരിച്ചു.

അതുപോലെ നമുക്ക് ചുറ്റുമുള്ളവരിൽ ആവശ്യക്കാരെ കാണുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ സഹായം ആവശമുള്ളവരെ കണ്ടെത്തുക .ചോരുന്ന കൂരയും പുകയാത്ത അടുപ്പുകൾ നമുക്ക് ചുറ്റും ഉണ്ട് . പക്ഷെ കാണാൻ നല്ലൊരു കണ്ണുവേണം.

മനസലിയുക; മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ അലിയുന്ന ഒരു compassionate heart ഉണ്ടാവുകനല്ലതാണ്. ഈശോയുടെ തിരു ഹൃദയ മാസം കൂടി ആണ് ഇത്.


*അടുത്തു ചെന്നു മുറിവുകൾ വച്ചുകെട്ടുക.*
കഷ്ടപ്പെടുന്ന മനുഷ്യരെ കണ്ടെത്തുക മാത്രമല്ല അവരെ സമീപിക്കാൻ നല്ല മനസ്സ് കാണിക്കുക.
നമുക്ക് ചുറ്റുമുള്ള മുറിവേറ്റ മനുഷ്യരുടെ മുറിവുകൾ- (ശാരീരികം/ മാനസികവും ആത്മീയം ആകട്ടെ) വച്ചു കെട്ടുക.
നമുക്ക് ചുറ്റും പല തരത്തിൽ മുറിവേറ്റവർ ഉണ്ട്. വാക്ക്കൊണ്ട്,/ പ്രവർത്തികൊണ്ട്/ ജലം കൊണ്ട്/ പ്രണയം കൊണ്ട് etc. അവരുടെ മുറിവുകൾ ഉണക്കുക. "Ours is a wounded world; we need a healing touch.."എന്നു പറയാറില്ലേ... അതു തന്നെ കാര്യം.

സത്രത്തിൽ കൊണ്ടുചെന്നാക്കുക
ലോകത്തുള്ള എല്ലാ പ്രശങ്ങളും നമ്മളെകൊണ്ടു തീർക്കാൻ പറ്റില്ല.
ആവശ്യക്കാരെ ആവശ്യമുള്ളിടത്തു എത്തിക്കാൻ ഉള്ള കടമ നമുക്കുണ്ട്. ആശുപത്രി, കൗൺസിലിംഗ് സെൻറർ, സ്കൂൾ, ദേവാലയം, ധ്യാന കേന്ദ്രം etc. അതാണ് ബുദ്ധി.
▤Homily 15 - വി. ലൂക്ക. 9.1-6⌄

ശ്ലീഹക്കാലം ഞായർ 3⃣
. വി. ലൂക്ക. 9.1-6)

ഒരു മനുഷ്യൻ സംസാരിക്കുന്ന വാക്കുകളേക്കാൾ ശക്തമാണ് അവന്റെ ജീവിതം. പലപ്പോഴും നാം കേൾക്കുന്ന പ്രസംഗങ്ങൾ മറന്നുപോകാം. എന്നാൽ നാം കണ്ട ഒരു നല്ല പ്രവൃത്തി, അനുഭവിച്ച ഒരു കരുണ, ലഭിച്ച ഒരു സ്നേഹസ്പർശം – ജീവിതകാലം മുഴുവൻ മനസ്സിൽ നിലനിൽക്കും. അതുകൊണ്ടാണ് “ജീവിത സാക്ഷ്യം തന്നെയാണ് ഏറ്റവും വലിയ പ്രഘോഷണം” എന്ന് പറയുന്നത്.

ഒരു ദിവസം, ഭാരമുള്ള ബാഗുമായി ഒരു പ്രായമുള്ള സ്ത്രീ ഒരു ബസിൽ കയറി. ആരും അവർക്കായി സീറ്റ് വിട്ടുകൊടുത്തില്ല. ചിലർ അവരെ കാണാത്തതായി നടിച്ച് മുഖം തിരിച്ചു. ഇത് കണ്ട ഒരു യുവാവ് നിശബ്ദമായി എഴുന്നേറ്റ് തന്റെ സീറ്റ് അവർക്കു നൽകി. മാത്രമല്ല, അവരുടെ ബാഗുകളും എടുത്ത് സഹായിച്ചു.
ആ വയോധിക സന്തോഷത്തോടെ പുഞ്ചിരിച്ച് പറഞ്ഞു:
“മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”

ഈ സംഭവം മറ്റു ചില യാത്രക്കാർക്ക് പ്രചോദനമായി. അടുത്ത ദിവസം ആ ബസിലെ യാത്രക്കാർ മറ്റുള്ളവരോട് സ്നേഹപൂർവ്വം പെരുമാറാൻ തുടങ്ങി. ഒരാൾ അന്ധനായ ഒരു വയോധികനെ ബസിൽ കയറാൻ സഹായിച്ചു. മറ്റൊരാൾ പാവപ്പെട്ട ഒരു വ്യക്തിയുടെ ടിക്കറ്റും കൂടി എടുത്തു. അങ്ങനെ ചെറിയ ചെറിയ കാരുണ്യ പ്രവർത്തികൾ ആ ബസിലെ സ്ഥിരം യാത്രക്കാരിൽ പടരാൻ തുടങ്ങി.

ബസിൽ ഒരു യുവാവ് ഒരു വയോധികയ്ക്കായി സീറ്റ് വിട്ടുകൊടുത്തത് ഒരു ചെറിയ പ്രവൃത്തിയായി തോന്നാം. പക്ഷേ ആ പ്രവൃത്തി മറ്റുള്ളവരുടെയും മനസ്സിൽ മാറ്റം ഉണ്ടാക്കി. അവൻ പ്രസംഗിച്ചില്ല. ആരെയും ഉപദേശിച്ചില്ല. എന്നാൽ അവന്റെ നിശ്ശബ്ദമായ കാരുണ്യം മറ്റുള്ളവരെ നന്മ ചെയ്യാൻ പ്രചോദിപ്പിച്ചു. ഇതാണ് യഥാർത്ഥ സുവിശേഷം. വാക്കുകളില്ലാതെ ജീവിച്ച സ്നേഹം.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ തന്റെ ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് യാത്രയാക്കുമ്പോൾ അവരോട് പറഞ്ഞു: "യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌."
ലൂക്കാ 9 : 3. അതായത് ബാഹ്യമായ സമ്പത്തോ സൗകര്യങ്ങളോ ഒന്നുമല്ല സുവിശേഷപ്രഘോഷത്തിന് ആവശ്യം.
ഈ ലോകം ഇന്ന് കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് വലിയ പ്രസംഗങ്ങളല്ല; യഥാർത്ഥ മനുഷ്യരെയാണ്. വേദികളിൽ മണിക്കൂറുകളോളം സംസാരിക്കുന്നവരെക്കാൾ, ഒരു കണ്ണീർ തുടയ്ക്കുന്ന കൈകളെ മനുഷ്യർ കൂടുതൽ വിശ്വസിക്കുന്നു. കാരണം സ്നേഹത്തിന് വിവർത്തനം ആവശ്യമില്ല. കരുണയ്ക്ക് ഭാഷയുടെ അതിരുകളില്ല.

ഒരു കുഞ്ഞ് വിശ്വാസം പഠിക്കുന്നത് കാറ്റക്കിസം ക്ലാസ്സിൽ നിന്നു മാത്രമല്ല. അമ്മ പ്രാർത്ഥിക്കുന്നതു കാണുമ്പോഴും അപ്പൻ സത്യസന്ധമായി ജീവിക്കുന്നതു കാണുമ്പോഴും ആണ്. കുടുംബ പ്രാർത്ഥനയിൽ മുട്ടുകുത്തി നിൽക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന വിശ്വാസപാഠം ഏതൊരു പുസ്തകത്തേക്കാളും ശക്തമാണ്. അതുകൊണ്ടാണ് മാർ തോമസ് തറയിൽ പിതാവ് പറഞ്ഞത് — “സെമിനാരിയിൽ പഠിച്ചതിനേക്കാൾ ശക്തമായിരുന്നു മാതാപിതാക്കളിൽ നിന്നു കിട്ടിയ വിശ്വാസ പരിശീലനം.”

ഏറ്റവും വലിയ സുവിശേഷപ്രഘോഷം നടക്കുന്നത് കൺവെൻഷൻ പന്തലുകളിലും, പ്രസംഗ പീഠങ്ങളിലും ഒന്നുമല്ല. കുടുംബത്തിനായി നിശബ്ദമായി, ത്യാഗപൂർവ്വം സേവനം ചെയ്യുന്ന അപ്പനമ്മമാർ താമസിക്കുന്ന വീട്ടകങ്ങൾ തന്നെയാണ് ഏറ്റവും ശക്തമായ വചന പീഠങ്ങൾ.

ഏതൊരു ജീവിത സാഹചര്യവും സുവിശേഷപ്രഘോഷണത്തിന് അനുയോജ്യമാണ് എന്ന് ക്രിസ്തുനമുക്ക് കാണിച്ചു തന്നിട്ടുണ്ട്. കടല്‍ത്തീരത്തും കിണറിനരികിലും അവൻ പഠിപ്പിച്ചു. നദിക്കരയില്‍ അവന്‍ സുവിശേഷം അറിയിച്ചു. സമതല പ്രദേശങ്ങളില്‍ സാരോപദേശങ്ങള്‍ നല്കി. അങ്ങനെ ചെന്നിടത്തെല്ലാം അവന്‍ അരങ്ങൊരുക്കി. വചന പ്രഘോഷണത്തിനായി വിരുന്നിന് ചെന്ന വീടില്‍ അവന്‍ നല്ല വാർത്ത അറിയിച്ചു. മരിച്ചവരുടെ ഭവനങ്ങളില്‍ ജീവ രഹസ്യം പങ്ക് വച്ചു. വഞ്ചികള്‍ അവന് വചന വേദികളായി. മരത്തില്‍ കീഴില്‍ നിന്ന്‍ അവന്‍ ദൃഷ്ടാന്ത കഥകള്‍ പറഞ്ഞു. പട്ടണപ്രദേശങ്ങളില്‍ അവന്റെ സ്വരം മുഴങ്ങി. ഗ്രാമങ്ങളില്‍ ചൂടി നടന്ന്‍ തീരുവചനങ്ങള്‍ മൊഴിഞ്ഞു. ചെന്നു ചേര്‍ണിടത്തെല്ലാം സുവിശേഷം അവന്‍ എത്തിച്ചു. വചനം പറഞ്ഞു വ്യാഖ്യാനം നല്കി. നിയമങ്ങളില്‍ ചിലത് തിരുത്തി. മറ്റ്ചിലത് പൂര്‍ത്തിയാക്കി. അവന്‍ പോയ സ്ഥലങ്ങളെല്ലാം അവന്‍ പ്രസംഗവേദിയായി. ഉച്ച ഭാഷണിയില്ലാതെ , പ്രസംഗപീഡമൊരുക്കാതെ, അവന്‍ പ്രസംഗിച്ചു, താന്‍ സഞ്ചരിച്ചിടം മുഴുവന്‍. ഒരവസരവും കളയാതെ, ഒരു സ്ഥലം പോലും അവഗണിക്കാതെ, ഒരാളെപ്പോലും ഒഴിവാക്കാതെ, അവൻ സുവിശേഷ ചൈതന്യം പങ്ക് വച്ചു. പ്രസംഗിക്കാതിരുന്ന അവസരങ്ങളിൽ സ്വന്തം ജീവിതം മാതൃക തന്നെയായിരുന്നു ഏറ്റവും വലിയ പ്രഘോഷണം. അവനാണ് മിഷിനറി. അവനെപ്പോലെയാവണം നമ്മൾ.

▤Homily 16 - വി. ലൂക്ക. 9.1-6⌄

ലൂക്കാ 9:1-6
ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,
ഇന്നത്തെ സുവിശേഷത്തിലൂടെ കടന്നുപോകുമ്പോൾ നമ്മൾ കാണുന്നത് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ച്, അവർക്ക് സകല പിശാചുക്കളുടെമേലും അധികാരവും രോഗശാന്തി നൽകാനുള്ള ശക്തിയും കൊടുത്ത് ദൈവരാജ്യം പ്രഘോഷിക്കാൻ അയക്കുന്ന രംഗമാണ്. ഈ വചനഭാഗം കേവലം അപ്പസ്തോലന്മാർക്ക് മാത്രം നൽകിയ ഒരു നിർദ്ദേശമല്ല, മറിച്ച് മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ അനുയായിയായി മാറിയ നമ്മൾ ഓരോരുത്തർക്കുമുള്ള വലിയൊരു ദൗത്യമാണ്.
ഈ തിരുവചനത്തിലൂടെ മൂന്ന് പ്രധാനപ്പെട്ട ചിന്തകളാണ് ഈശോ നമുക്ക് മുൻപിൽ വെക്കുന്നത്:
1. നമ്മെ അയക്കുന്നവൻ നമുക്ക് ശക്തിയും നൽകുന്നു
ശിഷ്യന്മാരെ വെറുതെ അങ്ങ് ഇറക്കിവിടുകയല്ല ഈശോ ചെയ്തത്. അവരെ അയക്കുന്നതിന് മുൻപ് "സകല പിശാചുക്കളുടെമേലും രോഗങ്ങൾ സുഖപ്പെടുത്താനും ഉള്ള ശക്തിയും അധികാരവും അവൻ അവർക്ക് നൽകി" (വാക്യം 1).
നമ്മുടെ ജീവിതത്തിലും പലവിധത്തിലുള്ള ഭാരങ്ങളും വെല്ലുവിളികളും ഉണ്ടാകുമ്പോൾ, ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് പ്രയാസകരമായി തോന്നുമ്പോൾ നമ്മൾ ഓർക്കേണ്ടത് ഒന്നുമാത്രം: ഈശോ നമ്മെ ഒരു ദൗത്യം ഏൽപിച്ചിട്ടുണ്ടെങ്കിൽ, അത് പൂർത്തിയാക്കാനുള്ള കൃപയും ശക്തിയും അവൻ നമുക്ക് തന്നിട്ടുണ്ട്. നമ്മുടെ സ്വന്തം കഴിവിലല്ല, ക്രിസ്തു തന്ന ശക്തിയിലാണ് നമ്മൾ ആശ്രയിക്കേണ്ടത്.
2. ഭൗതികമായവയിലല്ല, ദൈവത്തിലാണ് ആശ്രയിക്കേണ്ടത്
രണ്ടാമതായി ഈശോ ശിഷ്യന്മാർക്ക് നൽകുന്ന നിർദ്ദേശം വളരെ വിചിത്രമായി തോന്നാം. "യാത്രയ്ക്ക് വടിയോ ബാഗോ അപ്പമോ പണമോ കരുതരുത്; രണ്ടു കുപ്പായവും ഉണ്ടായിരിക്കരുത്" (വാക്യം 3).
യാത്രയ്ക്ക് ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ പോലും കരുതരുതെന്നാണ് ഈശോ പറയുന്നത്. എന്തുകൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്? സുവിശേഷ പ്രഘോഷണം എന്നത് നമ്മുടെ ബാങ്ക് ബാലൻസിന്റെയോ ഭൗതിക സൗകര്യങ്ങളുടെയോ ബലത്തിലല്ല നടക്കേണ്ടത്, മറിച്ച് ദൈവത്തിന്റെ പരിപാലനയിലുള്ള പൂർണ്ണമായ ആശ്രയത്വത്തിലാണ്. "ആദ്യം നിങ്ങൾ ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ, അതോടൊപ്പം ഇവയെല്ലാം നിങ്ങൾക്ക് ലഭിക്കും" എന്ന് പഠിപ്പിച്ച ഈശോ, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലും വഴിമുട്ടി നിൽക്കുന്ന നിമിഷങ്ങളിൽ ഭൗതിക സാഹചര്യങ്ങളിലേക്ക് നോക്കി ഭാരപ്പെടാതെ, ദൈവത്തിൽ ആശ്രയിക്കാൻ ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
3. സാക്ഷ്യമേകുക, ഫലം ദൈവത്തിന് വിട്ടുകൊടുക്കുക
മൂന്നാമതായി ഈശോ പറയുന്നു, "ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ നഗരം വിട്ടുപോരുമ്പോൾ അവർക്കെതിരായ സാക്ഷ്യമായി നിങ്ങളുടെ കാലുകളിലെ പൊടി കുടഞ്ഞുകളയുവിൻ" (വാക്യം 5).
നന്മ ചെയ്യുമ്പോഴും ദൈവവചനം അനുസരിച്ച് ജീവിക്കുമ്പോഴും ലോകത്തിൽ നിന്ന് നമുക്ക് എതിർപ്പുകളും അവഗണനകളും നേരിടേണ്ടി വരാം. എന്നാൽ അതിൽ മനംമടുത്ത് നമ്മൾ നമ്മുടെ ദൗത്യം ഉപേക്ഷിക്കരുത്. നമ്മുടെ കടമ സ്നേഹത്തിലും സത്യത്തിലും സാക്ഷ്യം വഹിക്കുക എന്നത് മാത്രമാണ്. അതിന്റെ ഫലം പുറപ്പെടുവിക്കുന്നത് ദൈവമാണ്. ആരെങ്കിലും നമ്മെ നിരാകരിച്ചാൽ, ആ ഭാരവും ഹൃദയത്തിൽ ചുമന്നുകൊണ്ട് നടക്കാതെ അത് ദൈവത്തിന് സമർപ്പിച്ച് മുന്നോട്ട് പോകാൻ നമ്മൾ പഠിക്കണം.
പ്രിയപ്പെട്ടവരേ,
വചനം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: "അവർ പുറപ്പെട്ട് ഗ്രാമങ്ങൾതോറും സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു" (വാക്യം 6). ഈശോ പറഞ്ഞത് അതുപടി അനുസരിച്ചതുകൊണ്ട് അവരുടെ ശുശ്രൂഷകളിൽ വലിയ ദൈവകൃപ വെളിപ്പെട്ടു.
നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും പങ്കുവെക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. അമിതമായ ഉത്കണ്ഠകൾ മാറ്റിവെച്ച്, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അവിടുത്തെ സ്നേഹത്തിന് സാക്ഷികളാകാൻ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം.
നല്ല ദൈവമായ ഈശോ നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.

▤Homily 17 - വി. ലൂക്ക. 9.1-6⌄

ശ്ലീഹാ കാലം
ഞായർ 3⃣
ലൂക്ക 9: 1- 6

Background

ഒരു മിഷൻ പ്രവർത്തനത്തിനുള്ള ആഹ്വാനമാണ് ശ്ലീഹ കാലത്തിന്റെ പ്രത്യേകത . വായനകൾ എല്ലാം തന്നെ അതുമായി ബന്ധപ്പെട്ടതാണ്.
ഒന്നാം വായനയിൽ പുറപ്പാട് പുസ്തകത്തിൽ മോശയ്ക്ക്, അദ്ദേഹം പോകുന്നിടത്തെല്ലാം യഹോവ കൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പു നൽകുന്നു. രണ്ടാം വായനയിൽ യോനാ പ്രവാചകനെ നിനവയിലേക്കു അയച്ചതിന് ശേഷം ഉണ്ടാകുന്ന ദൈവിക സംരക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.
ലേഖനത്തിൽ പൗലോസ് ശ്ലീഹ തന്നെ വിജാതിയർക്കു വേണ്ടിയുള്ള ശുശ്രൂഷകൻ ആക്കിയിരിക്കുന്നു എന്നുള്ള കാര്യം ഉറപ്പിച്ചു പറയുന്നു.
ഇതിന്റെ തുടർച്ചയാണ് സുവിശേഷവും
അവിടെ ശിഷ്യന്മാരെ സുവിശേഷ വേലക്ക് അയക്കുന്ന ഈശോ അവർക്ക് നൽകുന്ന ഉപദേശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു മിഷനറിക്ക് ഉണ്ടാകേണ്ട ചില ജീവിത ശൈലികളെ സുവിശേഷം വളരെ ഭംഗിയായി എടുത്തുകാണിക്കുന്നു

Interpretation

1. അഞ്ചാമത്തെ സുവിശേഷം

'എയ്ഞ്ചൽസ് ആർമി'‍ എന്നുള്ള കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ഒരു സ്പിരിച്ചൽ മൂവ്മെന്റിന്റെ സ്ഥാപകരിൽ ഒരാളായി പ്രീത -ഷാജി ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകൾ ജിയന്നാ മരിയ ഇക്കഴിഞ്ഞ ദിവസം വണ്ടിയിടിച്ച് മരിച്ചത് സോഷ്യൽ മീഡിയ വലിയ വാർത്തയായിരുന്നു. ആ കുട്ടിയെ പരിശീലമുള്ളവർക്കെല്ലാം അവളെക്കുറിച്ചും അവളുടെ മാതാപിതാക്കളെ കുറിച്ചും വളരെ നല്ലത് മാത്രമേ പറയാനായിട്ടുള്ളൂ. അവളുടെ കൂട്ടുകാരികൾ പറയുന്നത് അവൾ ഇപ്പോൾ സ്വർഗ്ഗത്തിൽ ഈശോടൊപ്പം ആയിരിക്കും എന്നാണ്. അവളുടെ അമ്മ പറയുന്നത് ഈശോയുമായുള്ള തന്റെ മകളുടെ വിവാഹം കഴിഞ്ഞു എന്നാണ്. തനിക്ക് പരിചയമുള്ള എല്ലാവർക്കും ഈശോയെ പങ്കുവെച്ചു കൊടുക്കുവാൻ കേവലം 23 വയസ്സ് മാത്രമുള്ള ആ പെൺകുട്ടിക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിന് ഏതൊരു ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വം തന്നെ കണ്ടുമുട്ടുന്നവർക്ക്
ഈശോയെ പറഞ്ഞുകൊടുക്കുക,
ഈശോയെ
പകർന്നു കൊടുക്കുക എന്നുള്ളതാണ്. അതാണ് സുവിശേഷ പ്രഘോഷണം.

നമ്മുടെ വിശ്വാസം പരസ്യമായിട്ട് പ്രഖ്യാപിക്കുക എന്നുള്ളത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു വെല്ലുവിളിയാണ് . അത് ഏറ്റെടുക്കാൻ ആയിട്ട് നമുക്ക് പറ്റുന്നുണ്ടോ? ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്യുന്ന രാഷ്ട്രീയ നേതാവും കളിക്കളത്തിൽ കുരിശു വരയ്ക്കുന്ന കളിക്കാരനും തിരുവചനം ഉച്ചരിക്കുന്ന കളിക്കാരിയും ക്രിസ്തുവാണ് തനിക്ക് പ്രചോദനം എന്ന് പറയുന്ന സിനിമ നടനും മോട്ടിവേറ്റ് സ്പീക്കറുമെല്ലാം നടത്തുന്നത് സത്യം പറഞ്ഞാൽ ഒരു സുവിശേഷപ്രഘോഷണം തന്നെയാണ്. എന്നു പറഞ്ഞാൽ ആയിരിക്കുന്ന ഇടങ്ങളിൽ നമ്മുടെ വാക്കുകൊണ്ട് പ്രവർത്തിക്കൊണ്ടും ജീവിത മാതൃക കണ്ടു വസ്ത്രരീതികൾ കൊണ്ടു ഞാൻ ഒരു ക്രിസ്തുവിന്റെ അനുയായിയാണ് എന്ന് പ്രകടിപ്പിക്കാൻ പറ്റുക കാര്യമാണ്. അതാണ് യഥാർത്ഥ സുവിശേഷ പ്രഘോഷണം. അതാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത് മറ്റൊരാൾ വായിക്കാൻ ഇടയുള്ള സുവിശേഷം നിൻറെ ജീവിതമാണ്. നീയാണ് അഞ്ചാമത്തെ സുവിശേഷം. You are the Fifth Gospel.

നമ്മുടെ ജീവിതം കൊണ്ട് ഈശോയെ പ്രഘോഷിക്കുക. എത്രനാൾ ജീവിച്ചു എവിടെയൊക്കെ പോയി സഞ്ചരിച്ചു എന്നൊക്കെ അപ്രസക്തമാണ് എവിടെയായിരിക്കുന്നുവോ അവിടെ ഈശോയെ പ്രഘോഷിക്കുക. കുറച്ചുനാൾക്ക് മുമ്പ് കൊച്ചിയിലെ തൈക്കൂടം ഇടവകയിലെ അജ്ന ജോർജ് എന്ന പെണ്കുട്ടി യെ ചിലപ്പോൾ നമ്മൾ ഓർക്കുന്നുണ്ടായിരിക്കും. കേവലം 28 വയസു വരെ മാത്രം ജീവിച്ച അവൾ ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി ‍എന്നാണ് അറിയപ്പെടുക. സ്വന്തം ഇടവകയിലും താൻ ആയിരിക്കുന്ന മറ്റു ഇടങ്ങളിലും ജീസസ് യൂത്ത് കൂട്ടായ്മയിലുമൊക്കെ ഈശോയെ പ്രഘോഷിച്ചു കൊണ്ട് അവളുടെ ജീവിതം സുവിശേഷമാക്കി മാറ്റി . അതുകൊണ്ടു ജിയന്നയും അജ്നയുമൊക്കെ നമ്മെ ഓർമിപ്പിക്കുന്ന കാര്യം എവിടെ ആയാലും ജീവിതം കൊണ്ട് സുവിശേഷം പ്രചരിപ്പിക്കുക. സുവിശേഷമേകുക..., സുവിശേഷമാകുക...അതുകൊണ്ട് അയക്കപ്പെടുന്നത് എവിടെയോ എവിടെയോ ആകട്ടെ അവിടെയെല്ലാം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക എന്നുള്ളതാണ് നമ്മുടെ ഓർമിപ്പിക്കുന്നത്

2. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....!!!

ഇമ്മടെ നാട്ടിൽ കുട്ടികൾ Picnic പോകുമ്പോൾ കാരണവന്മാര് ചില ഉപദേശങ്ങൾ കൊടുക്കുന്നത് കേൾക്കറില്ലേ... ടാ... കുറുബ്‌ കാണിക്കരുത്, വെള്ളത്തിൽ ഇറങ്ങറുത് , മഴ കൊള്ളരുത്... കണ്ണിൽ കണ്ട സാധനങ്ങളെല്ലാം വാങ്ങി കഴിക്കരുത് എന്നൊക്കെ അവർക്ക് പറഞ്ഞു കൊടുക്കും.
( നുമ്മ അച്ചന്മാർ Altar Boys ന്റെ യാത്രയ്ക്കും ഏതാണ്ട് ഇങ്ങനെയൊക്കെ പറയാറില്ലേ... കൂട്ടം തെറ്റരുത് , പുഴയിൽ ഇറങ്ങരുത്, ശർദ്ദിക്കുന്നു എന്നു തോന്നുന്നവർ ഒരു കിറ്റ് കൈയ്യിൽ പിടിക്കണം, ഒരു ചെറുനാരങ്ങ കൂടി എടുത്തോ ‍ അങ്ങനെ പലതും... പക്ഷെ ആ കുരുത്തൻ കെട്ടവന്മാർ ഇതൊന്നും പാലിക്കാറില്ല എന്നത് വേറെ കാര്യം..) ഏതാണ്ട് അങ്ങനെത്തന്നെ ഒരു ദീർഘ യാത്ര പോകുന്നതിനു മുൻപ് ഈശോ തന്റെ പിള്ളേർക്ക് നൽകുന്ന Instruction ആണ് ഇന്നത്തെ സുവിശേഷഭാഗം. അവരുടെ യാത്ര സുഖകരമാകുവാൻ ചില കാര്യങ്ങൾ ഉപേക്ഷിക്കുവാൻ അവിടുന്ന് പറയുന്നുണ്ട് . Less laguagge more comfort എന്നു പറയാറില്ലേ
അതുപോലെയാണ് കാര്യങ്ങൾ . ചില കാര്യങ്ങൾ യാത്രയുടെ സുഖം നഷ്ടപ്പെടുത്തും, ശ്രദ്ധ തിരിക്കും അതുകൊണ്ട് അവ ഉപേക്ഷിക്കാൻ ഈശോ പറയുന്നു. നമ്മുടെ ജീവിതമാകുന്ന യാത്രയിലും ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കാൻ പഠിക്കുക പ്രധാനപ്പെട്ട കാര്യമാണ് .

ഉപേക്ഷിക്കേണ്ട 4 കാര്യങ്ങൾ

ഒരു മിഷ്ണറിയുടെ (വിശ്വാസിയുടെ) ജീവിതത്തിൽ പ്രലോഭനമായി വന്നേക്കാവുന്ന നാല് കാര്യങ്ങൾ ഈശോ ഉപേക്ഷിക്കാൻ പറയുന്നു .

A. വടി:-

അധികാരത്തിന്റെ പ്രതീകമാണ് വടി.
മോശയുടെ അധികാരത്തിന്റെ പ്രതീകമായി വടി ബൈബിളിൽ കാണുന്നു. അധികാരത്തിന്റെ ദണ്ഡ് മുതലായ പരാമര്ശങ്ങൾ ബൈബിളിൽ തന്നെ കാണാം.
ഈശോ ഉപേക്ഷിക്കാൻ പറയുന്ന പ്രധാനപ്പെട്ട കാര്യം വടിയാണ്. അതായത് അധികാരമാണ്. അല്ലെങ്കിൽ അതിനു വേണ്ടിയുള്ള മോഹമാണ്. ( ഈശോ ഇടക്ക് ശിഷ്യൻമാരെ ഈ കാര്യം പറഞ്ഞു ഉപദേശിക്കുന്നുണ്ട്. എന്നിട്ടും അവരുണ്ടോ നന്നാകാൻ...) അധികാരത്തിനുവേണ്ടിയുള്ള വടം വലികളുടെ കാലമാണിത്. അതിന് മനുഷ്യൻറെ ഉത്ഭവ തോളം പഴക്കമുണ്ട്. സ്ഥാനം ലഭിക്കാൻ വേണ്ടി അധികാരം നേടാൻ വേണ്ടി ചതി പ്രയോഗിച്ച് കടിഞ്ഞൂൽ പുത്ര സ്ഥാനം തട്ടിയെടുത്ത യാക്കോബും അധികാരം നേടാൻ തന്റെ സഹോദരന്മാരെ ഓരോരുത്തരെയായി വക വരുത്തിയ അബിമലേക്കും ( പുള്ളി ആരാണെന്നു ചിന്തിക്കേണ്ട. ...ഒരു ന്യായധിപൻ ആണ് കൂടുതൽ അറിയാൻ read ന്യായധി: 9) രാജവാകാൻ അമ്മയെ കൊണ്ടു ഒത്താശ ചെയ്യിപ്പിക്കുന്ന സോളമനുമെല്ലാ അധികാരം നേടാനും അതു സ്വന്തം പരമ്പരയ്ക്ക് കൈമാറുവാനും മനുഷ്യൻ കാണിക്കുന്ന വ്യഗ്രതയുടെ ബൈബിളിലെ ചില ഉദാഹരങ്ങൾ മാത്രമാണ്.

പിന്നെ അങ്ങു ഗ്രീക്ക് ദേവന്മാരിലും ഹൈന്ദവപുരാങ്ങളിലും തുടങ്ങി ഇമ്മടെ ലോക്കൽ വാർഡ് മെമ്പർമാരും പള്ളി കമ്മിറ്റികളും വരെ അധികാരത്തിനു വേണ്ടി കാട്ടി കൂട്ടുന്ന കാര്യങ്ങൾ നമ്മളെ ചിരിപ്പിക്കും. (10 ദിവസം നമ്മുടെ സംസ്ഥാനത്തിന് മുഖ്യമന്ത്രി ഇല്ലാതെ വന്നതും ഈ അധികാര വടം വലി മത്സരങ്ങളുടെ അടുത്ത ഉദാഹരണമാണ്).

അധികാരം ദുഷിപ്പിക്കുന്നു. പരമാധികാരം പരമാവധി ദുഷിപ്പിക്കുന്നു എന്നാണ് പറയുക. അതുകൊണ്ട് ചില അധികാര സുഖത്തിൽ നിന്നും നമ്മൾ പിൻവാങ്ങണം. അല്ലെങ്കിൽ അതു ഉപേക്ഷിക്കാൻ നാം തയ്യാറാവണം. മാത്രമല്ല വടി ഒരു സുരക്ഷിതത്വത്തിന്റെ അടയാളം കൂടിയാണ്. അധികാരം നൽകുന്ന സുരക്ഷിതത്വത്തിൽ നിന്നും (Comfort Zone) ഒന്നു മാറി നടക്കാൻ കൂടി ക്രിസ്തു ശിഷ്യൻ പഠിക്കണം എന്നു ചുരുക്കം.

B. സഞ്ചി

നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതിനെക്കാൾ കൂടുതൽ സാധങ്ങൾ ഉണ്ടെങ്കിൽ അതു സൂക്ഷിക്കാൻ ആയിട്ടുള്ളതാണ് സഞ്ചി. (കോവിഡു കാലത്തു എത്ര kit വാങ്ങിയവരാ നമ്മള് അല്ലേ...)

ഒരു മിഷണറിയായ ക്രിസ്തു ശിഷ്യൻ സഞ്ചി ഉപേക്ഷിക്കണം എന്ന് വെച്ചാൽ തനിക്ക് ആവശ്യത്തിൽ കൂടുതലുള്ള , തന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഒന്നും തന്നെ അവനു ഉണ്ടാകരുത് എന്ന് ചുരുക്കം.ഏറ്റവും മിനിമം കൊണ്ട് ജീവിക്കാൻ പഠിക്കുക .
ആഡംബരങ്ങൾ ഉപേക്ഷിക്കുക ആവശ്യം , അത്യാവശ്യം, അനാവശ്യം എന്നുള്ള ഒരു priority list ഉണ്ടാക്കുന്നത് നല്ലതാണ് . കൊച്ചു കുഞ്ഞിന്റെ കയ്യിൽ രണ്ടിൽ കൂടുതൽ ആപ്പിൾ കൊടുക്കുമ്പോൾ അതു കയ്യിൽ ഒതുക്കാൻ കഴിയാതെ കരയുന്ന കഴിയാതെ കുഞ്ഞിന്റെ അവസ്ഥ പോലെയാണ് നമ്മുടെ ജീവിതം.

*C. അപ്പം*

ഭക്ഷണമാണ് നമ്മുടെയൊക്കെ ജീവിതത്തിലെ മറ്റൊരു പ്രധാന പ്രലോഭന വസ്തു . ഈശോ ഉപേക്ഷിക്കാൻ പറയുന്നതും അതു തന്നെയാണ്. ഒരു 'ഫാസ്റ്റ് ഫുഡ്' സംസ്കാരം നമ്മുടെ ഇടയിൽ വളർന്നു വരുന്നുണ്ട്. അൽഫാം കുഴിമന്തി, ഷവർമ യായും തട്ടിൽകുട്ടി ദോശ, ഡൊമിനുസ് പിസ്സ അങ്ങനെ അറേബ്യാൻ യൂറോപ്യൻ വിഭവങ്ങളെല്ലാം നമ്മുടെ മേശപ്പുറത്ത് എത്തിക്കഴിഞ്ഞു.
ഭക്ഷണത്തോട് ഒരു അമിത ആസക്തി പാടില്ല എന്നുള്ളതാണ് സുവിശേഷത്തിന്റെ കാതൽ. ക്രിസ്തു നേരിട്ട ആദ്യ പ്രലോഭനം വിശപ്പിന്റെ ആണ്. അതേ പ്രലോഭനം തന്നെയാണ് ഓരോ ക്രിസ്തു ശിഷ്യനും നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു ബോധ പൂർവ്വം ഭക്ഷണ ആസക്തിയിൽ നിന്നും ഒന്നു മാറി നടക്കുക. 'ഒരു നേരം'/ 'ഒരിക്കൽ' എന്നൊക്കെ ഓമനപ്പേര് ഇട്ടു നമ്മുടെ കാരണവന്മാർ കാണിച്ചു തന്ന ചില ഭക്ഷണ വർജന ശീലങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുക.

D. പണം

സമ്പത്താണ് മറ്റൊരു പ്രലോഭന വസ്തു.
കാശ് സമ്പാദിക്കുക സൂക്ഷിച്ചുവെക്കുക കൈകാര്യം ചെയ്യുക, ഇരട്ടിപ്പിക്കുക ( ഏത്.....,പലിശ, share market, mutual fund....etc) ഇതൊക്കെയാണ് നമ്മുടെ ഒരു മെയിൻ ഹോബി. മണി ഇരട്ടിപ്പിക്കൽ തട്ടിപ്പിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നതും നമ്മൾ മലയാളികളാണ്.
സംസ്ഥാന സര്ക്കാരിന്റെ കടം 5 ലക്ഷം കോടി കടന്നു.( നമ്മളും മോശമല്ല
ഔദ്യോഗിക കണക്കനുസരിച്ചു കേരളത്തിൽ ഏറ്റവും കൂടുതൽ കട ബാധ്യതയുള്ള ഒരു സമൂഹം ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികൾ ആണ്.) പണം ഏതൊരു കാലത്തും ഒരു പ്രലോഭനം വസ്തുവാണ്. വിഗ്രഹാരാധന തന്നെയാണ് ധനമോഹം എന്നാണ് ഇമ്മടെ പൗലോസ്‌ ശ്ലീഹ പറയുന്നതും. പണത്തിനോട് പുലർത്തണ്ട ഒരു അകൽച്ച ഒരു സുവിശേഷ പ്രഘോഷകനു അത്യവശ്യമാണ്.

ചുരുക്കി പറഞ്ഞാൽ

അധികാരം,

ആർഭാടം ,

അപ്പം

അർത്ഥം ഇതിനോടൊക്കെ ഒരു അകൽച്ച പാലിക്കുവാൻ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നമുക്ക് കടമയും ബാധ്യതയും ഉണ്ട്.

ചോദ്യവും ഉത്തരവും

പാദങ്ങളിലെ പൊടി തട്ടി കളയുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?

ആദികാലങ്ങളിൽ യഹൂദർ വിജാതിയുടെ ഗ്രാമങ്ങളിൽ നിന്നും യാത്ര ചെയ്തു തിരിച്ചു വരുമ്പോൾ തങ്ങളുടെ ദേശത്തെ പ്രവേശത്തിനു മുൻപായിട്ട് ആ നാട്ടിൽ നിന്നും തങ്ങളുടെ കാലിൽ പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയുന്ന ഒരു രീതിയുണ്ടായിരുന്നു. അവരോടുള്ള (വിജാതീയരോടുള്ള) പൂർണ്ണമായ തിരസ്കരണം (Rejection) അല്ലെങ്കിൽ എതിർപ്പ് ആണ് ഈ പ്രവർത്തിയിലൂടെ യഹൂദർ പ്രകടമാക്കിയിരുന്നത്.

സുവിശേഷത്തിൽ ഈശോ പറയുന്നതും ഇതിനു സമാനമായ ഒരു കാര്യമാണ്. അതായത് സുവിശേഷം നിരസിപ്പിക്കുന്നവരോടുള്ള ബന്ധം വിച്ഛേദിക്കുന്നതിന്റെ ഒരു നാടൻ ഭാഷാ ശൈലി പ്രയോഗം എന്ന് വേണേൽ പറയാം. ( നമ്മുടെ നാട്ടിൽ "മൂടും തട്ടി അവിടുന്ന് എണീറ്റ് പോരെ " എന്ന് പറയാറുണ്ടല്ലോ എന്നതുപോലെയുള്ള ഒരു ഭാഷാ പ്രയോഗം.)

അപ്പോസ്തല പ്രവർത്തനം 13: 51ൽ വാക്യത്തിന് പൗലോസും ബർണബാസും തങ്ങളെ തിരസ്കരിച്ച അന്തോക്യയിലെ യഹൂദർക്കെതിരെ തങ്ങളുടെ പാദങ്ങളിൽ പൊടി തട്ടിക്കളഞ്ഞു ഇക്കോണിയത്തിലേക്ക് പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.